റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ യു.എസ്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായാണ് കിരീടാവകാശി വെവ്വേറെ ചർച്ച നടത്തിയത്. ഗൾഫ് മേഖലയുടെ വളർച്ചയും സ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും മൂന്നു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
യു.എസ് സുരക്ഷ ഉപദേഷ്ടാവുമായുള്ള കൂടിക്കാഴ്ചയിൽ സൗദി അറേബ്യയിലെ അമേരിക്കൻ അംബാസഡർ മൈക്കൽ റാറ്റ്നി, മധ്യപൗരസ്ത്യ രാജ്യങ്ങളുടെയും വടക്കൻ ആഫ്രിക്കയുടെയും ചുമതലയുള്ള യു.എസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ബ്രെറ്റ് മാക്ഗുർക്ക്, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സ്പെഷൽ പ്രസിഡൻഷ്യൽ കോഓഡിനേറ്റർ ആമോസ് ഹോഷ്സ്റ്റിൻ, മുതിർന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അരിയാന ബെറെൻഗൗട്ട് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.