ജിദ്ദ: വിദേശ ഉംറ തീർഥാടകരുടെ ആദ്യസംഘം മദീനയിലെത്തി. പാകിസ്താനിൽ നിന്നുള്ള 37 പേരടങ്ങുന്ന സംഘമാണ് ഉംറ നിർവഹിച്ചശേഷം മദീനയിലെത്തിയത്. താമസസ്ഥലത്തെത്തിയ സംഘത്തെ മദീന ഹജ്ജ് ഉംറ മന്ത്രാലയ ഒാഫിസ് സന്ദർശനകാര്യ മേധാവി റാകാൻ അൽസിബാഇ വരവേറ്റു. സംഘം തിങ്കളാഴ്ച മസ് ജിദുന്നബവിയിലെ റൗദ സന്ദർശനം നടത്തി.
ഇഅ്തമർന ആപ്പിലെ നിശ്ചിത സമയക്രമം അനുസരിച്ചാണ് വിദേശ തീർഥാടകർ മസ്ജിദുന്നബവി സന്ദർശനം നടത്തിയത്.അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് നിശ്ചിത ഷെഡ്യൂളനുസരിച്ച് തുടരുകയാണ്. ഇന്തോനേഷ്യയിൽ നിന്നുള്ള മൂന്നാമത് ഉംറ സംഘം ഞായറാഴ്ച രാത്രിയോടെ മക്കയിലെത്തി. ഉംറ തീർഥാടനം തുടങ്ങിയ നവംബർ ഒന്നിനാണ് ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ സംഘമെത്തിയത്. തൊട്ടടുത്ത ദിവസം രണ്ടാമത്തെ സംഘവും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.