ജിദ്ദ: മക്കയിലും മദീനയിലും ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധയൂന്നും. അതിനുവേണ്ടി ഇരുഹറം കാര്യാലയവും ആരോഗ്യ മന്ത്രാലയം ചർച്ച നടത്തി. സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും തമ്മിലാണ് ചർച്ച നടത്തിയത്.
ഇരുഹറം കാര്യാലയ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുതിർന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു. മനുഷ്യ ആരോഗ്യത്തിന് ഗവൺമെൻറ് വളരെയധികം പ്രധാന്യം നൽകുന്നുവെന്നും ഇത് കോവിഡ് വ്യാപന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിച്ചെന്നും അൽസുദൈസ് പറഞ്ഞു.
പ്രതിസന്ധികൾ, ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ സൗദി അറേബ്യ അസാധാരണവും സമാനതകളുമില്ലാത്ത ഒരു ചരിത്ര മാതൃകയാണ് കാണിച്ചത്. ഇൗ സന്ദർശനം ഇരുവിഭാഗവും തമ്മിലുള്ള സഹകരണത്തിന് പുതിയ ചക്രവാളം തുറക്കും. ഇരുഹറമുകളിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്ന, കാര്യങ്ങൾ എപ്പോഴും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു വർക്കിങ് ടീമിനെ ഇരുവകുപ്പിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിക്കണമെന്നും അൽസുദൈസ് നിർദേശിച്ചു. കോവിഡിനിടയിൽ ഇരുഹറം കാര്യാലയം നടത്തിയ ശ്രമങ്ങളെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
ഇരുഹറമുകളിലെയും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇതു സഹായിച്ചു. ഹജ്ജ്, ഉംറ സീസണുകൾക്ക് സൗദി അറേബ്യ നടത്തിയ അത്ഭുതകരമായ സംഘാടന പാടവത്തിന് അന്താരാഷ്ട്ര തലത്തിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. കോവിഡിനു ശേഷം എങ്ങനെ ജീവിക്കാമെന്നതിനുള്ള സമ്പൂർണ പദ്ധതിക്കായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.