ജിദ്ദ: ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഒരു സമുദായത്തിനും നിഷേധിക്കാനോ അതിനെ തള്ളിപ്പറയാനോ അവകാശമില്ലെന്ന് മൗലവി ജമാലുദ്ദീൻ അശ്റഫി കരുനാഗപ്പള്ളി പറഞ്ഞു. ഹിജാബ് വിഷയത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ആളുകൾ കൈക്കൊള്ളുന്ന തീരുമാനം തികച്ചും അപലപനീയവും ഫാഷിസത്തിനു ചൂട്ടുപിടിക്കുന്നതും മുസ്ലിം സമുദായത്തെ അപരവത്കരിക്കുന്നതിെൻറ ഭാഗവുമാണ്. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷറഫുദിൻ ബാഖവി ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. മനാഫ് മൗലവി അൽ ബദ്രി പനവൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദുകുട്ടി ഹസനി പെരിയാർ, ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, സിദ്ദീഖ് മദനി നെടുമങ്ങാട്, മസ്ഊദ് മൗലവി ബാലരാമപുരം, ഖലീൽ കുട്ടി മുസ്ലിയാർ പായിപ്പാട് എന്നിവർ സംസാരിച്ചു. വിജാസ് ഫൈസി സ്വാഗതവും അനീസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.