ജിദ്ദ: മക്കയിലെ പൊതുഗതാഗത പദ്ധതി 22 ശതമാനം പൂർത്തിയായി. മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ ഉത്തരവിനെ തുടർന്നാണ് പൊതുഗതാഗത രംഗത്തെ വിപുലമായ പദ്ധതി നടപ്പാക്കുന്നത്. മക്ക മേഖല വികസന അതോറിറ്റി നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.
ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ജോലികൾ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. 275 കിലോമീറ്റർ നീളത്തിൽ 450 ബസ് സ്റ്റേഷനുകളോടു കൂടിയതാണ് പദ്ധതി. 400 ബസുകൾ സർവിസ് നടത്തും. ബസുകൾക്ക് പ്രത്യേക പാതയുണ്ടാകും. മക്ക പട്ടണത്തിെൻറ വികസനവും ഗതാഗത രംഗത്തെ തിരക്കും കണക്കിലെടുത്ത് നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ മക്കക്കുള്ളിലെ യാത്ര പ്രത്യേകിച്ച് ഹജ്ജ്, ഉംറ സീസണുകളിൽ കൂടുതൽ എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.