ജിദ്ദ: കോവിഡിനെ പ്രതിരോധിക്കാൻ മക്ക ഹറമിലെ പ്രവേശന കവാടങ്ങളിൽ സ്വയം അണുമുക്തമാക്കൽ സംവിധാനങ്ങളുള്ള ‘സെൽഫ് സ്റ്റെറിലൈസേഷൻ ഗേറ്റ്’ സ് ഥാപിച്ചു. ഇരുഹറം കാര്യാലയമാണ് ഏറ്റവും നൂതന സാേങ്കതിക വിദ്യകളുള്ള സ്വയം അണുമുക്തമാക്കൽ കവാടം ഒരുക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ചുവരുന്ന മുൻകരുതൽ നടപടികളുടെ തുടർച്ചയാണിത്. മുഴുവൻസമയ ശുചീകരണത്തോടൊപ്പം ഒാസോൺ ടെക് അണുമുക്തമാക്കൽ സംവിധാനവും തെർമൽ പരിശോധന കാമറകളും നേരത്തെ ഹറമിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹറമിനുള്ളിലേക്ക് പ്രവേശിക്കുേമ്പാൾ അൻറി സെപ്റ്റിക് സ്പ്രേയിലുടെ ആളുകളെ സ്വയം അണുമുക് തമാക്കുന്നതാണ് പുതിയ കവാടം. ശേഷം ആറ് മീറ്റർ ദൂരത്ത് താപനില അറിയാൻ ‘തെർമൽ’ കാമറകളും ഒരുക്കിയിട്ടുണ്ട്.
ഒരേസമയം നിരവധിയാളുകളുടെ താപനില പരിശോധിക്കാനും ഒരു സെക്കൻറിനുള്ളിൽ ഫലമറിയാനും സാധിക്കുന്നതാണിത്. കവാടത്തിനുള്ളിൽ ആൻറിസെപ്റ്റിക് സ്റ്റോറേജ് സംവിധാനം, താപ നിരീക്ഷണ ക്യാമറകൾ, സ്മാർട്ട് നിരീക്ഷണ സ്ക്രീനുകൾ എന്നിവയും ഉണ്ട്. ദൈനംദിന ജോലികൾക്കായി ഹറമിനുള്ളിലേക്ക് പ്രവേശിക്കുന്നവർ ഇനി ഇൗ ഗേറ്റ് വഴിയായിരിക്കും കടന്നുപോകുക. ഗേറ്റുകൾ കൂടുതൽ നേരം ഉപയോഗിച്ച ശേഷം കവാടം ഇടയ്ക്കിടെ അണുമുക്തമാക്കും.
അതേസമയം, ഹറമിനുള്ളിൽ സ്വയം അണുമക്തമാക്കൽ ഗേറ്റുകൾ ഒരുക്കിയത് റമദാൻ അവസാനത്തോടെ തുറന്നു കൊടുക്കാനെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിൻ ഹുസൈനി ഹൈദർ നിഷേധിച്ചു. ഇൗ പ്രചരണം ശരിയല്ല. വാർത്തകൾ യഥാർഥ ഉറവിടങ്ങളിൽ നിന്നേ സ്വീകരിക്കാവൂ. കോവിഡ് വ്യാപനം തടയാൻ പരീക്ഷണമെന്നോണമാണ് ഹറമിൽ സ്വയം അണുമുക്തമാക്കൽ ഗേറ്റ് സ്ഥാപിച്ചത്. വിജയരമാണെങ്കിൽ ഹറമിെൻറ കൂടുതൽ ഭാഗങ്ങളിലും മുറ്റങ്ങളിലും അത് സ്ഥാപിക്കുമെന്നും ഹറം വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.