സൗദിയിൽ കോവിഡ് ബാധിച്ച്​ മൂന്ന്​ മരണം

റിയാദ്​: സൗദിയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ മരണം കൂടി റിപ്പോർട്ട്​ ചെയ്തു. പുതുതായി 434 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു​. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേർ സുഖം പ്രാപിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 758,795 ഉം രോഗമുക്തരുടെ എണ്ണം 743,572 ഉം ആയി. രാജ്യത്തെ ആകെ മരണം 9,114 ആയി തുടരുന്നു.

നിലവിൽ 6,109 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 63 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 146, റിയാദ്​ 73, മക്ക 65, മദീന 64, ദമ്മാം 20, അബഹ 10, ത്വാഇഫ്​ 8, ഹുഫൂഫ്​ 7, യാംബു 4, ജീസാൻ 3, അൽഖർജ്​ 3, ബുറൈദ 2, ഖമീസ്​ മുശൈത്ത്​ 2, നജ്​റാൻ 2, റാബിഖ്​ 2, ദഹ്​റാൻ 2, അലൈത്ത്​ 2.

Tags:    
News Summary - Three deaths due to covid infection in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.