ജുബൈൽ: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു.
സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.