ജിദ്ദ: കടുവയുടെ പിടിയില്‍ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ബാലതാരം മായ ബക്ഷ്വന്യമൃഗത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടത്തിൽ പെട്ടതെന്ന് പിതാവ്. സൗദിയിലെ ‘യാ ഹലാ’ ചാനലിനോട് സംസാരിക്കുകയായിരുന്നു പിതാവ്. കൃഷിയിടം സന്ദര്‍ശിക്കാനെത്തിയ സംഘത്തിന് കടുവയോടൊപ്പം ഫോട്ടോ എടുക്കാന്‍ പാറാവുകാരൻ കടുവയെ കൂട്ടില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു.
അപ്രതീക്ഷിതമായി കടുവ മായക്ക് മേല്‍ ചാടി വീണു. മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചോടിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കടുവ മായയെ പിടികൂടി. കനത്ത ദണ്ഡ് കൊണ്ട് തലക്ക് അടിയേറ്റപ്പോഴാണ് കടുവ മായയെ ഉപേക്ഷിച്ച് പിന്‍വാങ്ങിയത്. 300 കിലോ വരുന്ന ഭീമന്‍ കടുവയില്‍ നിന്ന് രക്ഷപ്പെട്ടത് ദൈവകൃപകൊണ്ട് മാത്രമാണെന്നും മകൾക്ക് ജീവന്‍ തിരിച്ചുകിട്ടിയതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നതായും പിതാവ് പറഞ്ഞു. മുഖത്ത് പരിക്കേറ്റ മായ ജിദ്ദയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ടി.വി ഷൊ താരമാണ് മായ ബക്ഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.