ദമ്മാം: സ്പോൺസറുടെ അശ്രദ്ധമൂലം നിയമക്കുരുക്കിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ സഹായകമായി. തമിഴ്നാട് കന്യാകുമാരി തക്കല സ്വദേശി ജോൺ ഫിലിപ്പോസിനാണ് നവയുഗം സാംസ്കാരിക വേദി പ്രവർത്തകരുടെ ഇടപെടലിലൂടെ നിയമക്കുരുക്കഴിച്ച് നാട്ടിലേക്ക് മടങ്ങാനായത്. 30 വർഷമായി അൽ അഹ്സയിലെ ശുഖൈഖിൽ നിർമാണ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് നാട്ടിലേക്ക് പോകാൻ തയാറെടുക്കുേമ്പാഴാണ് തെൻറ പാസ്പോർട്ട് നഷ്ടപ്പെട്ടതായി സ്പോൺസർ അറിയിച്ചത്.
ഇതിനിടയിൽ രോഗബാധിതനായ ജോണിന് മൂന്നു വർഷമായി ഇഖാമ പുതുക്കാത്തതുമൂലം ഇൻഷുറൻസില്ലാത്തതിനാൽ ചികിത്സ തേടാനും വഴിയുണ്ടായിരുന്നില്ല. നിസ്സഹായാവസ്ഥയിൽ ജോൺ അവസാന ശ്രമമെന്ന നിലയിൽ നവയുഗം ശുൈഖഖ് രക്ഷാധികാരി ജലീലിനെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ നിർദേശപ്രകാരം നവയുഗം ജീവകാരുണ്യ പ്രവർത്തകരായ സിയാദ് പള്ളിമുക്കും മണി മാർത്താണ്ഡവും ജോണിനെ സഹായിക്കാൻ രംഗത്തുവരുകയായിരുന്നു.
ഇദ്ദേഹത്തിെൻറ സ്പോൺസറുമായി ബന്ധപ്പെെട്ടങ്കിലും സഹകരണം ലഭ്യമായില്ല. ഇതോടെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒൗട്ട്പാസ് നേടുകയും നാടുകടത്തൽ കേന്ദ്രം വഴി എക്സിറ്റ് ലഭ്യമാക്കുകയുമായിരുന്നു. ഏറെ നാളത്തെ അലച്ചിലിനൊടുവിൽ നാട്ടിലേക്ക് വഴിതെളിഞ്ഞ ജോൺ ഫിലിപ്പോസിെൻറ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. നാട്ടിലെത്തി ചികിത്സ തേടി ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാമെന്ന പ്രതീക്ഷയിലാണ് ജോൺ ഫിലിപ്പോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.