ദമ്മാം: സെപ്റ്റംബർ എട്ട് ലോകമെങ്ങും ഫിസിയോതെറപ്പി ദിനമായി ആചരിക്കുകയാണ്. ആധുനിക ൈവദ്യശാസ്ത്ര ശാഖയിൽ മരുന്നുകളില്ലാത്ത ചികിത്സ എന്ന രീതിയിൽ ഏറ്റവും പ്രചാരം നേടുകയും ജനകീയമാവുകയും ചെയ്ത ചികിത്സരീതിയാണ് ഫിസിയോതെറപ്പി. മനുഷ്യശരീരവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രശാഖകളുടെ ചികിത്സരീതികളിൽ ഫിസിയോെതറപ്പിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിലെ ഫിസിയോെതറപ്പിസ്റ്റ് ഡോ. ജിജിമോൾ ഹുസൈൻ പറഞ്ഞു. തിരക്കുപിടിച്ച ജീവിതരീതികളും ഫാസ്റ്റ് ഫുഡ് ഭക്ഷണശീലങ്ങളും മനുഷ്യരെ അതിവേഗം ഡോക്ടറുടെ സമീപത്ത് എത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, മരുന്നുകൾകൊണ്ട് മാത്രം ഇതിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്നില്ല. അവിെടയാണ് ഫിസിയോതെറപ്പി ചികിത്സരീതികൾ പ്രയോജനപ്പെടുന്നത്. ഒാർത്തോ, ന്യൂറോ, കാർഡിയാക്, പീഡിയാട്രിക്, ൈഗനക്കോളജി, സ്പോർട്സ് മെഡിസിൻ, വയോധികരുടെ ചികിത്സ തുടങ്ങിയ ൈവദ്യശാസ്ത്ര മേഖലയിലെ ചികിത്സകളിലെല്ലാം ഫിസിയോെതറപ്പിക്ക് വളരെയധികം പങ്കുണ്ട്. ചെറുപ്രായത്തിലേ തന്നെ നടുവേദന, കഴുത്തുവേദന, മുട്ടുവേദന, അപകടങ്ങൾ മൂലമുണ്ടാകുന്ന അവയവങ്ങളുടെ ചലനശേഷിക്കുറവ് എന്നിവയുെട ചികിത്സകളിലെല്ലാം മരുന്നിനെക്കാൾ പ്രാധാന്യം ഫിസിയോെതറപ്പി ചികിത്സകൾക്കുണ്ട്. അതുപോലെ തെന്ന സ്ൈപനൽ കോഡ് തകരാറിലായവർക്കും പക്ഷാഘാതം പിടിപെട്ടവർക്കും ഏറ്റവും കൂടുതൽ ഉപകാരെപ്പടുന്നത് ഫിസിയോെതറപ്പി ചികിത്സകളാണ്.
ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്കും ശ്വാസംമുട്ട് അനുഭവിക്കുന്നവർക്കുമെല്ലാം ഇത് ഉപകാരപ്പെടും. നിലവിൽ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ശ്വാസംമുട്ട് അനുഭവിക്കുന്നവർക്ക് ഫിസിയോ െതറപ്പി ചികിത്സരീതികൾ ഏറെ പ്രയോജനപ്പെടുമെന്നും ഡോക്ടർ പറഞ്ഞു. കുട്ടികളുടെ വളർച്ച ഘട്ടങ്ങളിൽ തടസ്സം ഉണ്ടായാൽ പരിഹരിക്കുന്നതിനും സെറിബ്രൽ പാൾസി, ഒാട്ടിസം എന്നിവ ബാധിച്ച കുടികളെ ചികിത്സിക്കുന്നതിനും ഫിസിയോെതറപ്പിയാണ് ഏറ്റവും ഫലം തരുക.
സുഖപ്രസവത്തിനും പേശികൾ ബലപ്പെടുത്തുന്നതിനും പ്രസവശേഷം ശരീരവടിവ് നിലനിർത്തുന്നതിനും അമിതഭാരം നിയന്ത്രിക്കുന്നതിനും ഇൗ ചികിത്സ മുറകൾ ഏറ്റവും നല്ലതാണ്. ആധുനിക ൈവദ്യശാസ്ത്രത്തിെൻറ വളർച്ചെക്കാപ്പം ഫിസിയോെതറപ്പി ശാഖയും അതിവേഗം വളരുകയാണ്.
മനുഷ്യശരീര ഘടനക്കനുസരിച്ചുള്ള വ്യായാമ മുറകളും പാർശ്വഫലമില്ലാത്ത ചികിത്സരീതികളും കഠിനമായ വേദനയിൽനിന്നുള്ള ആശ്വാസവുമാണ് ആളുകളെ ഇതിലേക്ക് ഏറെ ആകർഷിക്കു
ന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.