ജിദ്ദ: വേങ്ങര കേന്ദ്രമായി സാമൂഹിക ക്ഷേമ ആതുര സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന അലിവ് ചാരിറ്റി സെൽ ജിദ്ദ ചാപ്റ്റർ അലിവിെൻറ പുതിയ സംരംഭമായി വേങ്ങരയിൽ ആരംഭിക്കുന്ന അലിവ് മൾട്ടി സ്പെഷ്യലിറ്റി തെറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ യൂനിറ്റിലേക്ക് ഇക്കോ വാൻ സംഭാവന നൽകി. പാണക്കാട്ട് നടന്ന ചടങ്ങിൽ അലിവ് ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് ലത്തീഫ് അരീക്കൻ മുനവ്വറലി ശിഹാബ് തങ്ങൾക്ക് വാഹനത്തിെൻറ താക്കോൽ കൈമാറി.
ചടങ്ങിൽ അലിവ് ഭാരവാഹികളായ ശരീഫ് കുറ്റൂർ, ടി. ഹഖ്, മുജീബ് പൂക്കുത്ത്, കെ.വി. മുഹമ്മദ് ബാവ മലക്കിയ, മുഹമ്മദ് കുറുക്കൻ, അഷ്റഫ് കൊതേരി, പി.കെ. ലത്തീഫ്, മജീദ് കാമ്പ്രാൻ, മുസ്തഫ നെച്ചിക്കാട്ട്, വി.പി. അൻവർ, പി.എം. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ഫിസിയോ തെറാപ്പി യൂനിറ്റ് ഈ മാസം 12ന് രാവിലെ ഒമ്പതിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.