ഒമാൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്​ ത്വാഇഫിന്​ സമീപം അപകടത്തിൽപെട്ടപ്പോൾ

ഒമാൻ ഉംറ സംഘം സഞ്ചരിച്ച ബസ് താഇഫിൽ അപകടത്തിൽപെട്ട് രണ്ട് മരണം, 18 പേർക്ക് പരിക്ക്

ജിദ്ദ: ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്​ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ​ രണ്ട്​ പേർ മരിച്ചു. 18 പേർക്ക്​ പരിക്കേറ്റു. ബുധനാഴ്​ച റിയാദ്​-ത്വാഇഫ്​ റോഡിൽ നസാഇഫ്​ പാലത്തിന്​ സമീപമാണ്​ അപകടമുണ്ടായത്​. മക്കയിലേക്ക്​ സഞ്ചരിച്ച ബസ്​ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന്​​ മക്ക മേഖല റെഡ്​ക്രസൻറ് വൃത്തങ്ങൾ അറിയിച്ചു.

സംഭവസ്ഥലത്ത്​ തന്നെ ​രണ്ടുപേരും മരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില​ ഗുരുതരമാണ്​. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരെ മവിയ, ദലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റെഡ്​ക്രസൻറ് വൃത്തങ്ങൾ​ വ്യക്തമാക്കി.

അപകട വിവരമറിഞ്ഞ ഉടനെ 11 ആംബുലൻസ്​ സംഘങ്ങളാണ്​ സ്ഥലത്ത്​ കുതിച്ചെത്തിയത്​. മൃതദേഹങ്ങൾ ഒമാനിലെത്തിക്കാനും പരിക്കേറ്റവർക്ക്​ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും ജിദ്ദയിലെ തങ്ങളുടെ കോൺസുലേറ്റുമായി ബന്ധപ്പെട്ട്​ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന്​ സൗദിയിലെ ഒമാൻ എംബസി വ്യക്തമാക്കി.

Tags:    
News Summary - Two killed in Taif bus carrying Oman Umrah group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.