ബുറൈദ: സൗദി വടക്കൻ മേഖലയിലെ പ്രധാന പ്രവിശ്യയായ അൽഖസീമിൽ രണ്ടു ലക്ഷം ചതുരശ്ര മീറ്റർ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കി. ഗതാഗത വിഭാഗം ജനറൽ ഡയറക്ടറേറ്റിനു കീഴിലാണ് പ്രധാന റോഡുകളുടെയും ശാഖാ റോഡുകളുടെയും അറ്റകുറ്റപ്പണികളും പഴയ റോഡുകളുടെ പുനരുദ്ധാരണവും പൂർത്തിയാക്കിയത്. ഇതിനു പുറമെ പ്രവിശ്യാ ആസ്ഥാനമായ ബുറൈദ പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിൽ ലാൻഡ്സ്കേപ് മനോഹരമാക്കുന്ന ജോലികളും പൂർത്തിയായി.
പെയിൻറിങ്ങുകൾകൊണ്ട് തെരുവുകളുടെ ഭംഗി വർധിപ്പിക്കാനുള്ള ജോലികളും പൂർത്തിയായി. കിങ് അബ്ദുൽ അസീസ് റോഡ്, കിങ് ഖാലിദ് റോഡ്, അബൂബക്കർ അൽസിദ്ദീഖ് റോഡ്, അലി ബിൻ അബിത്വാലിബ് റോഡ്, ഉത്മാൻ ബിൻ അഫ്ഫാൻ റോഡ് തുടങ്ങിയ പ്രധാന റോഡുകൾ ഉൾെപ്പടെ നന്നാക്കിയവയിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.