ജിദ്ദ: 28 വർഷത്തെ പ്രവാസം മതിയാക്കി ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ ഉമർ മേലാറ്റൂർ മടങ്ങുന്നു. മേലാറ്റൂർ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിെൻറ തുടക്കക്കാരിൽ ഒരാളായിരുന്നു ഉമർ. മഹല്ല് ശാക്തീകരണ പരിപാടികളിലും സജീവമായി പ്രവർത്തിക്കുന്നു. ദീർഘനാൾ പി.സി.എഫ് ജനറൽ സെക്രട്ടറിയായും ജാമിഅ അൻവാർശേരി ജിദ്ദ കോഒാഡിനേറ്ററായും പ്രവർത്തിച്ചു.
2003ൽ പി.ഡി.പിയുടെ പോഷക സംഘടനയായ പി.സി.എഫ് ഔദ്യോഗികമായി ജിദ്ദയിൽ നിലവിൽവന്ന സമയം മുതൽ സജീവ നേതൃത്വമാണ് ഉമർ മേലാറ്റൂർ വഹിച്ചത്. ഹജ്ജ് വളൻറിയർ സേവനരംഗത്തും ജിദ്ദ പി.സി.എഫ് സജീവമായിരുന്നു. പി.സി.എഫിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക വിഷയങ്ങളിലും സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ജിദ്ദയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടന നേതൃത്വത്തോടും പ്രമുഖ വ്യക്തികളോടും താൻ കടപ്പെട്ടിരിക്കുന്നുവെന്ന് ഉമർ മേലാറ്റൂർ പറഞ്ഞു. ഇസായി, സൈലാനി കമ്പനിയിൽ ഇൻറീരിയർ ഹോം ഡിസൈൻ ജോലിയിൽ നിന്നാണ് വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.