18 വയസ്സിന്​ മുകളിലുള്ളവർക്ക്​ ഉംറ അനുമതി

ജിദ്ദ: സൗദി അറേബ്യക്ക് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്ന്​ ഉംറ നിർവഹിക്കാനുള്ള അനുമതി നൽകുന്നതിന് മിനിമം 18 വയസ്സും പരമാവധി 50 വയസ്സും പ്രായപരിധി മന്ത്രാലയം നേര​േത്ത നിശ്ചയിച്ചിരുന്നു.

പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ, ഇവർ കോവിഡ് വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കൽ നിർബന്ധമാണ്. എന്നാൽ, 18 വയസ്സിനു താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല. കോവിഡ് വാക്സിൻ രണ്ടു ഡോസും പൂർത്തിയാക്കിയ സൗദിക്കകത്തുനിന്നുള്ള 12ഉം അതിൽ കൂടുതലും വയസ്സുള്ള തീർഥാടകർക്ക് ഉംറക്കും ഇരു ഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്. വിദേശ തീർഥാടകർക്ക് ഉംറക്കും ഹറമുകളിലെ നമസ്കാരത്തിനും മദീനയിലെ റൗദ സന്ദർശനത്തിനും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി അനുമതി തേടാനുള്ള സംവിധാനം നേര​േത്ത ഹജ്ജ്​, ഉംറ മന്ത്രാലയം ആരംഭിച്ചിരുന്നു.

Tags:    
News Summary - Umrah permission for those over 18 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.