ജിദ്ദ: വിവിധ രാജ്യങ്ങളിൽ നിന്ന് ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങി. ഈ വർഷത്തെ ഉംറ സീസൺ ജൂലൈ 30ന് ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വിദേശ തീർഥാടകർക്ക് വിസ നടപടികൾക്കാവശ്യമായ നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റ് വഴി കാണാനാകും. ആഭ്യന്തര തീർഥാടകർക്കും ജൂലൈ 30 മുതലാണ് ഉംറക്ക് അനുമതി.
'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴിയാണ് പെർമിറ്റ് നേടാനാകുക. വിദേശ ഏജൻസികൾക്കുള്ള വ്യവസ്ഥകളും ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധ ആരോഗ്യ നടപടികൾ നിർണ്ണയിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിൻ നിശ്ചിത ഡോസ് എടുക്കണം, തീർഥാടകെൻറ രാജ്യത്തെ ഔദ്യോഗിക അധികാരികൾ സാക്ഷ്യപ്പെടുത്തിയ പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം, വിവരങ്ങൾ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തണം എന്നിവയാണ് ആരോഗ്യ മുൻകരുതൽ നിബന്ധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.