ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിനായി ആഭ്യന്തര തീർഥാടകരുടെ ഉംറ സേവനം ദുൽ ഖഅദ് 15 ന് നിർത്തിയേക്കാമെന്ന് സൂചന. ഹജ്ജിന് മുമ്പായി ഉംറ സേവനം നിർത്തുന്നതെന്നായിരിക്കും എന്ന സൗദിയിലെ ചില താമസക്കാർ ട്വിറ്റർ വഴി നടത്തിയ അന്വേഷണത്തിന് ഹജ്ജ്, ഉംറ മന്ത്രാലയം മറുപടി നൽകി.
'ഇഅതമർന', 'തവക്കൽന' ആപ്പുകൾ വഴി ഉംറക്കായി പെർമിറ്റ് ലഭ്യമാവാവുന്ന തീയതിവരെ ഉംറ സേവനം തുടരുമെന്നാണ് അന്വേഷണങ്ങൾക്ക് മന്ത്രാലയം നൽകിയിരിക്കുന്ന മറുപടി.
എന്നാൽ നിലവിൽ 'ഇഅതമർന' ആപ്പ്ളിക്കേഷനിൽ അടുത്ത ദുൽ ഖഅദ് 15വരെ മാത്രമാണ് ഉംറ നിർവഹിക്കുന്നതിനുള്ള പെർമിറ്റ് ലഭ്യമായ തീയതി കാണിക്കുന്നത് എന്നത് കൊണ്ട് ഈ തീയതിക്ക് ശേഷം ഹജ്ജ് നടപടികൾ തീരുന്നത് വരെ ആഭ്യന്തര ഉംറ തീർത്ഥാടകർക്ക് ഉംറ പെർമിറ്റ് ലഭിക്കാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.