റിയാദ്: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രതിനിധി സംഘം റിയാദിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. അംബാസഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ്, സാമൂഹികക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറിയും ഹെഡ് ഓഫ് ചാൻസറിയുമായ എം.ആർ. സജീവ് എന്നിവരുമായി യു.എൻ.എ പ്രധിനിധികൾ കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇന്ത്യൻ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധക്ഷണിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
സൗദിയിലെ ഇന്ത്യൻ നഴ്സിങ് സമൂഹത്തിന് എല്ലാ സഹായവും പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തു. യു.എൻ.എ സൗദി കോഓഡിനേറ്റർ മൈജോ ജോൺ തൃശൂർ, റിയാദ് കോഓഡിനേറ്റർമാരായ ഷമീർ വട്ടിയൂർക്കാവ്, മായ ആലപ്പുഴ, മക്ക കോഓഡിനേറ്ററും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.