ജിദ്ദ: കേരളത്തിലും ഗൾഫ് നാടുകളിലും പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബായ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബിെൻറ സൗദി ചാപ്റ്റർ ഇന്ത്യയുടെ ടോക്യോ ഒളിമ്പിക്സിലെ മെഡൽ നേട്ടം ആഘോഷിച്ചു. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് അത്ലറ്റിക്സ് ഇനത്തിൽ ഒരു സ്വർണം നേടുന്നത്.
41 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്നത്. ജിദ്ദയിൽ നടന്ന ആഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന പ്രദർശന ഫുട്ബാൾ മത്സരത്തിൽ യു.ടി.എസ്.സി എതിരില്ലാതെ ഒരു ഗോളിന് സോക്കർ ഗയ്സ് ടീമിനെ പരാജയപ്പെടുത്തി.
മികച്ച പ്രകടനം കാഴ്ചവെച്ച ഇമ്രാൻ അബ്ദുല്ലയാണ് മാൻ ഓഫ് ദി മാച്ച്. ആവേശകരമായ ഹോക്കി ഷൂട്ടൗട്ട് മത്സരത്തിൽ എൻ.വി സമീർ വിജയിച്ചു. പരിപാടിയിൽ മാധ്യമപ്രവർത്തകൻ പി.എം. മായിൻകുട്ടി മുഖ്യാതിഥിയായിരുന്നു. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ഗോൾ വല കാത്ത മലയാളിയായ ശ്രീജേഷിനെയും പ്രത്യേകം അനുമോദിച്ചു.
2019 ൽ യു.ടി.എസ്.സി മസ്കത്ത്ചാപ്റ്റർ സംഘടിപ്പിച്ച ഏഷ്യൻ ഹോക്കി ഫെസ് റ്റിെൻറ മുഖ്യാതിഥിയായിരുന്നു ശ്രീജേഷ്. ടി.എം.ഡബ്ല്യു.എ പ്രസിഡന്റ് വി.പി. സലിം, എൽ.ജി പ്രോഡക്ട് ആൻഡ് സർവിസ് ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് നടുക്കണ്ടി, ബൂപ ഫിനാൻസ് മാനേജർ കെ.എം. രിഫാസ്, സാമൂഹിക പ്രവർത്തകൻ ഇസ്മായിൽ കല്ലായി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ക്ലബ് സൗദി ചാപ്റ്റർ പ്രസിഡന്റ് ഷംസീർ ഓലിയാട്ട് സ്വാഗതവും വി.പി. റാസിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.