റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ യുക്രെയ്ൻ സന്ദർശനത്തെയും 40 കോടി ഡോളർ മൂല്യമുള്ള മാനുഷിക സഹായത്തെയും സ്വാഗതംചെയ്ത് അമേരിക്ക. സൗദിയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസിെൻറ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു.
ഞായറാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കിയവിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസിഡൻറ് വ്ലാദ്മിർ സെലൻസ്കിയുമായും ഉന്നത യുക്രേനിയൻ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
യുക്രെയിന് നൽകുന്ന മാനുഷിക സഹായം തുടരുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായ പാക്കേജ് അദ്ദേഹം യുക്രെയ്ൻ അധികൃതർക്ക് കൈമാറി. അടിയന്തരമായി 10 കോടി ഡോളറിെൻറ മാനുഷിക സഹായവും സൗദി ഫണ്ട് ഫോർ ഡെവലപ്മെൻറ് വഴി 30 കോടി ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപന്നങ്ങളും അടങ്ങിയതാണ് പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.