റിയാദ്: വാഹനം വിറ്റാൽ അനന്തര നിയമനടപടികൾ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷിർ’ വഴി സ്വയമേവ പൂർത്തിയാക്കാൻ കഴിയുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. അബ്ഷിറിൽ ‘വാഹന വിൽപ്പന’ സേവനത്തിന് അനുവദിക്കുന്നതാണെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
വാങ്ങുന്നയാൾ വാഹനം കണ്ട് വില നിശ്ചയിച്ച് വിൽപ്പന പൂർത്തിയാക്കാൻ വാഹനയുടമയുമായി ധാരണയിലെത്തണം. ശേഷം അബ്ഷിർ ആപ്ലിക്കേഷൻ ഓപൺ ചെയ്ത് ‘വാഹന വിൽപന’ എന്ന സേവനത്തിലൂടെ നിയമനടപടികൾ പൂർത്തിയാക്കണം. കേടായതോ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കാൻ ‘പ്ലേറ്റ് മാറ്റിസ്ഥാപിക്കൽ സേവന’വും അബ്ഷിർ ആപ്പിലുണ്ട്. ട്രാഫിക് ഒാഫിസ് സന്ദർശിക്കേണ്ട ആവശ്യമില്ലാതെ വേണ്ട സവിഷേശതകളിൽ നമ്പർ പ്ലേറ്റുകൾ ഓർഡർ ചെയ്യാനാകുമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.