റിയാദ്: വ്യക്തികൾക്ക് വാഹനങ്ങൾ വിൽക്കുന്നതിന് സേവനം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘അബ്ഷിർ’ പ്ലാറ്റ്ഫോം. വാഹനം പരിശോധിച്ച് വിൽക്കാനും വാങ്ങാനും ഇരുകൂട്ടരും സമ്മതിച്ചുകഴിഞ്ഞശേഷമാണിത്. തുക സ്വയമേവ കൈമാറും. ഇങ്ങനെ വാഹനം ഓൺലൈനായി വിൽക്കാനുള്ള ഈ സേവനം സ്വദേശികൾക്കും രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും ലഭ്യമാണ്.
ഇതോടെ വിൽപനക്കാരനും വാങ്ങുന്നയാളും നടത്തേണ്ട വാഹന പരിശോധന, കരാർ എന്നിവ പൂർത്തിയാക്കിയശേഷം ട്രാഫിക് അധികാരികളെ നേരിട്ട് സന്ദർശിക്കേണ്ട ആവശ്യമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. വിൽപനക്കാരനും വാങ്ങുന്നയാൾക്കുമിടയിൽ അബ്ഷിർ പ്ലാറ്റ്ഫോം ഒരു ഗാരന്ററായി പ്രവർത്തിക്കും.
വാഹനത്തിന്റെ വില വിൽക്കുന്നയാൾക്ക് കൈമാറാൻ വാങ്ങുന്നയാൾക്ക് ഒരു അക്കൗണ്ട് നൽകുകയും വാഹനം പരിശോധിക്കാൻ വിൽപനക്കാരനും വാങ്ങുന്നയാളും തമ്മിൽ സമയപരിധി നിശ്ചയിക്കുകയും ചെയ്യും. വാങ്ങുന്നയാൾക്ക് ഉടമസ്ഥാവകാശം കൈമാറാൻ അവരുടെ അനുമതി വാങ്ങും. പിന്നീട് തുക വിൽപനക്കാരന് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.