ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനായിൽ വളൻറിയർ സേവനം ചെയ്ത വളൻറിയർമാരെ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി ആദരിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ യോഗം അനുസ്മരിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജിദ്ദ ശറഫിയ്യ സഫയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ എ.കെ. യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം മുക്കിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റസാഖ്, എ.കെ. ബാവ, സെൻട്രൽ കമ്മിറ്റി വളൻറിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, അലീവ് ജിദ്ദ ചാപ്റ്റർ പ്രസിഡൻറും മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ അരീക്കൻ ലത്തീഫ്, മുൻ ജില്ല ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, കെ.എം.സി.സി ഭാരവാഹികളായ റഷീദ് പറങ്ങോടത്ത്, പി.പി. ലത്തീഫ്, അലി പാങ്ങാട്ട്, മുസ്തഫ ബാഖവി ഊരകം, ഇ.വി. നാസർ, നാസർ മമ്പുറം, അഹ്മദ് കുന്നുംപുറം, വിവിധ പഞ്ചായത്ത് ഭാരവാഹികളായ പി.കെ. റഷീദ് ഒതുക്കുങ്ങൽ, ശിഹാബ് കണ്ണമംഗലം, മുസ്തഫ ഊരകം, നൗഷാദലി പറപ്പൂർ എന്നിവർ സംസാരിച്ചു.
അലി പാങ്ങാട്ട്, ശിഹാബ് കണ്ണമംഗലം, ഇ.വി. നാസർ, നാസർ മമ്പുറം, അഹമ്മദ് കുന്നുംപുറം എന്നിവരെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബു അരിമ്പ്ര, റസാഖ്, എ.കെ. ബാവ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അലി അക്ബർ എന്നിവർ ആദരിച്ചു. മണ്ഡലത്തിൽനിന്നുള്ള വനിതകളടക്കം മുഴുവൻ വളൻറിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നു വർഷത്തിൽ കൂടുതൽ സേവനത്തിന് പോയ വളൻറിയർമാർക്കുള്ള മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്മാനങ്ങൾ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി അക്ബർ കൈമാറി. ജനറൽ സെക്രട്ടറി അഹമ്മദ് അച്ചനമ്പലം സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻറ് അസീസ് ഹാജി പറപ്പൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് റസ്ദാൻ ചെമ്പൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.