ജിദ്ദ: ഫിനാൻഷ്യൽ മാർക്കറ്റ് നിയമങ്ങളും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചുവെന്ന സംശയത്തിൽ 22 നിക്ഷേപകരെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കാൻ സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ബോർഡ് തീരുമാനിച്ചു. സാമ്പത്തിക തർക്കം പരിഹരിക്കുന്നതിനുള്ള സമിതിക്ക് മുമ്പാകെ പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്തു. വഞ്ചന, ചതി, കൃത്രിമം എന്നീ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റമാണ്.
നിയമലംഘകരെ നിയമത്തിെൻറ മുന്നിൽ ഹാജരാക്കുകയും ഫിനാൻഷ്യൽ മാർക്കറ്റ് വ്യവസ്ഥയിൽ നിശ്ചയിച്ചിട്ടുള്ള പിഴകൾ ചുമത്തുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു. ഫിനാൻഷ്യൽ മാർക്കറ്റ് സംവിധാനത്തിന് അനുസൃതമായി ഇടപാടുകൾ നിരീക്ഷിക്കും. സംശയമുള്ള ഇടപാടുകൾ നിരീക്ഷിക്കാൻ നൂതന സംവിധാനമുണ്ട്. കൃത്രിമം കാണിക്കുന്നവരെയും വഞ്ചിക്കുന്നവരെയും കണ്ടെത്തി പിടികൂടാൻ സുരക്ഷാ വിഭാഗവുമായി ഏകോപിച്ചു പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.