റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാലാവധി കഴിയുന്ന ഇഖാമ, എക്സിറ്റ്/എൻട്രി, ഫൈനൽ എക്സിറ്റ് വിസകളുടെ കാലാവധി നീട്ടിക്കിട്ടുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം.
ഈ മാസം 18നും ജൂൺ 30നും ഇടയിൽ കാലാവധി കഴിയുന്ന, തൊഴിൽവിസക്കാരായവരുടെ ഇഖാമകൾക്ക് അടുത്ത മൂന്നുമാസത്തേക്ക് കാലാവധി നീട്ടിക്കിട്ടും. ഫീസ് നൽേകണ്ട. പാസ്പോർട്ട് ഒാഫിസിൽ ഹാജരാവുകയും വേണ്ട. ഫെബ്രുവരി 25നും മാർച്ച് 20നും ഇടയിൽ ഉപയോഗിക്കാത്ത എക്സിറ്റ് / എൻട്രി വിസകളുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടിക്കിട്ടും.
മാർച്ച് 18നും ജൂൺ 30നും ഇടയിൽ ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ മൂന്നുമാസത്തേക്ക്, ഒരു ഫീസുമില്ലാതെ നീട്ടിക്കിട്ടും. സൗദിയിലേക്ക് തിരിച്ചുവരാനാവാതെ കുടുങ്ങിയവർക്ക് എക്സിറ്റ് / എൻട്രി വിസയുടെ കാലാവധി https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്കിൽ പുതുക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.