റിയാദ്: സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കുേമ്പാൾ 25 വയസിന് മുകളിലുള്ള വനിതകൾക്ക് പുരുഷബന്ധു ഒപ്പം വേണമെന്ന് നിർബന്ധമില്ലെന്ന് ടൂറിസം കമീഷൻ. 25 ന് മുകളിലുള്ള സ്ത്രീകൾക്ക് ഒറ്റക്ക് തന്നെ വരാം. അതിൽ താഴെയുള്ളവർക്ക് ഒരു കുടുംബാംഗം ഒപ്പം വേണമെന്നും കമീഷൻ ലൈസൻസിങ് വിഭാഗം ഡയറക്ടർ ജനറൽ ഉമർ അൽമുബാറക് അറിയിച്ചു. സൗദിയിൽ ടൂറിസ്റ്റ് വിസ ഉടൻ അനുവദിക്കുമെന്ന് നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇൗവർഷം ആദ്യം തന്നെ നടപടികൾ ആരംഭിക്കും.30 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസയാണ് അനുവദിക്കുന്നത്. തൊഴിൽ, സന്ദർശക, ഹജ്ജ്, ഉംറ വിസകളുമായി ഇതിന് ബന്ധമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.