വി​ഷ​ൻ 2030: പൗ​ര​ന്മാ​ർ​ക്ക്​ ജീ​വി​ത നി​ല​വാ​ര​വും ക്ഷേ​മ​വും കൈ​വ​രി​ക്കാ​ൻ പ​ര്യാ​പ്ത​മെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ സ​മൂ​ലം ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന ദേ​ശീ​യ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി 'വി​ഷ​ൻ 2030' പൗ​ര​ന്മാ​ർ​ക്ക്​ ക്ഷേ​മ​വും ജീ​വി​ത നി​ല​വാ​ര​വും കൈ​വ​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ. കി​രീ​ടാ​വ​കാ​ശി​യും സാ​മ്പ​ത്തി​ക ന​യ പ​രി​ഷ്‌​ക​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​വ​ത​രി​പ്പി​ച്ച ക​ര​ടി​ന് സൗ​ദി മ​ന്ത്രി​സ​ഭ 2016ലാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സ്വ​ദേ​ശി​ക​ളെ​യും രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന പ​ദ്ധ​തി 15 വ​ർ​ഷ​ത്തേ​ക്കു​ള്ള രാ​ജ്യ​ത്തി​‍െൻറ ധ​ന​കാ​ര്യ ന​യം​കൂ​ടി​യാ​ണ്.

'വി​ഷ​ൻ 2030' പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് അ​ഞ്ചു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ അ​തി​‍െൻറ മ​ഹ​ത്വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചും പ്ര​ശം​സി​ച്ചും ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​മു​ഖ പ​ത്ര​ങ്ങ​ൾ വി​ഷ​ൻ 2030 നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ച് എ​ഡി​റ്റോ​റി​യ​ൽ എ​ഴു​തി. പൗ​ര​ന്മാ​രു​ടെ ബ​ഹു​മു​ഖ​മാ​യ അ​ഭി​വൃ​ദ്ധി​ക്കും ജീ​വി​ത​ത്തി​‍െൻറ ഉ​ന്ന​ത നി​ല​വാ​ര​ത്തി​നും ഈ ​പ​ദ്ധ​തി വ​ഴി​വെ​ച്ച​താ​യി 'അ​ൽ​യൗം' പ​ത്രം എ​ഡി​റ്റോ​റി​യ​ലി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ൽ​മാ​ൻ രാ​ജാ​വി​‍െൻറ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും​കൊ​ണ്ട് പ​ദ്ധ​തി സ​മ്പൂ​ർ​ണ വി​ജ​യം വ​രി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന് പ​ത്രം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ വി​ഷ​ൻ 2030 വ​ഴി​വെ​ച്ച​താ​യും രാ​ജ്യ​ത്ത് ബി​സി​ന​സ് വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടാ​നും പൗ​ര​ന്മാ​രു​ടെ ബ​ഹു​മു​ഖ വി​കാ​സ​ത്തി​നും ഫ​ലം ചെ​യ്ത​താ​യും 'അ​ൽ ഇ​ഖ്തി​സാ​ദി​യ' എ​ഡി​റ്റോ​റി​യ​ലി​ൽ വ്യ​ക്ത​മാ​ക്കി. നൂ​ത​ന ഡി​ജി​റ്റ​ൽ പ​രി​ഹാ​ര​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നും പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള വി​ഷ​ൻ 2030ലെ ​ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ ഏ​റെ നേ​ട്ടം കൈ​വ​രി​ച്ച​താ​യി സൗ​ദി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദ്ആ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് അ​റ​ബ് പ​ത്ര​ങ്ങ​ൾ റി​പ്പാ​ർ​ട്ട് ചെ​യ്തു.

എ​ണ്ണ ആ​ശ്രി​ത​ത്വ​ത്തി​ൽ​നി​ന്ന് സൗ​ദി സ​മ്പ​ദ് ഘ​ട​ന​യെ മോ​ചി​പ്പി​ക്കാ​നു​ള്ള ധീ​ര​മാ​യ ന​യ​ത്തെ അ​നു​കൂ​ലി​ച്ചും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ കൊ​ടു​ത്ത​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.