റിയാദ്: വിഷൻ 2030 ന് നിരന്തര പിന്തുണ ഉറപ്പാക്കുന്നതിനുള്ള മന്ത്രിതല സമിതിക്ക് സൗദി അറേബ്യയും ദക്ഷിണ കൊറിയയും രൂപം നൽകി. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇൗ പ്രത്യേക സമിതിയുടെ ലക്ഷ്യമെന്ന് റിയാദ് കൊറിയൻ എംബസിയിലെ നയതന്ത്രജ്ഞൻ യോങ്ജേ കിം പറഞ്ഞു. ഇരുരാജ്യങ്ങളിലെയും മുതിർന്ന സർക്കാർ പ്രതിനിധികളുടെ അഞ്ചു ഉപഗ്രൂപ്പുകൾ ഇൗ സമിതിക്ക് കീഴിലുണ്ടാകും. ഉൗർജം, നിർമാണം, ഡിജിറ്റൈസേഷൻ, ആരോഗ്യം, ശാസ്ത്രം, ചെറുകിട നിക്ഷേപം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ഉണ്ടാകും. ഉപഗ്രൂപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ ഉന്നത സമിതികളും നിലവിൽ വരും. അഞ്ചുപ്രമുഖ രംഗങ്ങളിലായി 40 പദ്ധതികൾക്ക് ഇരുരാജ്യങ്ങളും ഇതിനകം ധാരണയായി കഴിഞ്ഞതായി കിം വ്യക്തമാക്കി. കപ്പൽ നിർമാണം, കടൽജല ശുദ്ധീകരണം, സോളാർ പ്ലാൻറ്, ആണവ പ്ലാൻറ്, വാഹനനിർമാണം, റോബോറ്റിക്സ്, സ്മാർട്ട് സിറ്റി ട്രാഫിക് നിയന്ത്രണ സംവിധാനം, സി.സി ടി.വി, സാമൂഹിക സുരക്ഷാസംവിധാനം തുടങ്ങി നിരവധി രംഗങ്ങളിലാണ് ഇൗ കരാറുകൾ. സൗദി ^കൊറിയ മന്ത്രിതല സമിതി ഇരുരാജ്യങ്ങളുടെയും ഭാവി വികസനത്തിന് അടിത്തറ പാകുമെന്ന് കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ആദിൽ ഫഖീഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.