ജിദ്ദ: മക്ക, മദീന ഹറമുകളിൽ തീർഥാടകർ ശുചീകരണത്തിന് ഉപയോഗിച്ച വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനം. ഇതിെൻറ ഭാഗമായുള്ള പഠനം പൂർത്തിയാക്കാൻ ഇരു ഹറം കാര്യാലയം നിർദേശിച്ചു. ഹൈടെക് റീസൈക്ലിങ് പ്ലാൻറ് സ്ഥാപിച്ച് മലിനജലം ശുചീകരിക്കാനാണ് ശ്രമം. മക്കയിലെ ഹറമിൽ മാത്രം 566 ജലവിതരണ ടാപ്പുകളാണുള്ളത്.
അംഗശുദ്ധി വരുത്താനും ശുചീകരണത്തിനും ശരാശരി ഒന്നര ലിറ്റർ വെള്ളമാണ് ഒരു തീർഥാടകൻ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. തീർഥാടനം സജീവമാകുന്ന സമയത്ത് ശരാശരി ഏഴുലക്ഷം പേർ വരെ ഹറമിലെത്താറുണ്ട്. ഹജ്ജ് കാലത്ത് സ്ഥിതി മാറും. ഇത്രയധികം ജലം പുനരുപയോഗിക്കാനുള്ള പദ്ധതിയാണ് ഹറം കാര്യാലയം ആലോചിക്കുന്നത്.
ഇതിനായി ഹൈടെക് റീസൈക്ലിങ് പ്ലാൻറ് സ്ഥാപിച്ച് ഉപയോഗിക്കുന്ന വെള്ളം ശുചീകരിക്കും. ലോകത്തെ മുന്തിയ പ്ലാൻറാകും ഇതിന് സ്ഥാപിക്കുക. മനുഷ്യസ്പർശമില്ലാതെ പ്രവർത്തിക്കുന്ന പ്ലാൻറിലൂടെ ലക്ഷ്യംവെക്കുന്നത് ജല ഉപഭോഗം കുറക്കലാണ്. 1000 ക്യുബിക് മീറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കുന്ന പ്ലാൻറാണ് ആദ്യം സ്ഥാപിക്കുക. ഇതിനുള്ള പഠനം വേഗത്തിലാക്കാനാണ് ഇരുഹറം കാര്യാലയത്തിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.