റിയാദ്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി അവരുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ റിയാദ് കെ.എം.സി.സി ആലത്തൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺെവൻഷൻ തീരുമാനിച്ചു. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ഹാഥറസിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ നീതിക്ക് വേണ്ടി ശബ്ദിക്കുന്ന ഇടതുപക്ഷം വളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്നും യോഗം ആരോപിച്ചു. ഈ കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നൽകി ആദരിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഈ വിഷയത്തിൽ യോഗി സർക്കാറിെൻറ അതേ നിലപാടുതന്നെയാണ് പിണറായി സർക്കാറിനും ഉള്ളതെന്നും ഇത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ബത്ഹയിലെ സോനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺെവൻഷൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ.യു. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ജില്ല ആക്ടിങ് പ്രസിഡൻറ് മുസ്തഫ വെളൂരാൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിക്ക് കീഴിൽ ആലത്തൂർ മണ്ഡലം കേന്ദ്രീകരിച്ചു പുതിയ കമ്മിറ്റി നിലവിൽവന്നു.ഭാരവാഹികളായി സി.ബി. മുഹമ്മദ് നൂഹ് (പ്രസി), നാസർ റാവുത്തർ, ശരീഫ് ആലത്തൂർ (വൈ. പ്രസി), എസ്. സാദിഖ് സുലൈമാൻ (ജന. സെക്ര), അബ്ദുൽ റഷീദ്, എ. നംഷീദ്, അബ്ദുൽ കരീം (ജോ. സെക്ര), എം.എ. മുഹമ്മദ് അബ്ദുൽ നസീർ (ട്രഷ), ജോഷി തോമസ്, ബഷീർ മേലാർക്കോട്, മുഹ്സിൻ, മുഹമ്മദ് കുട്ടി, അൻഷാദ് മുഹമ്മദ് (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ല ട്രഷറർ സൈനു വിളത്തൂർ, ശരീഫ് ഖാസിം, ജാബിർ വാഴമ്പുറം എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം സ്വാഗതവും സാദിഖ് സുലൈമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.