റിയാദ്: സമൂഹത്തിലെ എല്ലാവരുടെയും ഉന്നതിക്കായി യത്നിക്കണമെന്ന് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ പറഞ്ഞു. തന്റെ മാത്രം വളർച്ചയല്ല, തന്റെ സഹോദരങ്ങളുടെയും ഉന്നതി ലക്ഷ്യംവെച്ച് പ്രവർത്തിക്കാനും അവരെയും ഉന്നതിയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഗുറാബി സെക്ടർ സംഘടിപ്പിച്ച ‘തിളക്കം 2023’ പ്രവർത്തക ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റിയാദ് മുആവിയ ഇസ്തിറാഹയിൽ നടന്ന ക്യാമ്പിൽ റിയാദ് സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഖാഫി ഓങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. മുജീബ് എറണാകുളം ഉദ്ഘാടനം ചെയ്തു. സമിതി പഠനം, ആത്മീയം, ആദർശം, വിഷയാവതരണം, ചർച്ചാനേരം, വിനോദം തുടങ്ങി വിവിധ സെഷനുകൾക്ക് ശുക്കൂറലി ചെട്ടിപ്പടി, അബ്ദുൽ മജീദ് താനാളൂർ, നിഷാദ് അഹ്സനി, അബൂഹനീഫ മാസ്റ്റർ, ജാബിറലി പത്തനാപുരം, ഇബ്രാഹിം കരീം എന്നിവർ നേതൃത്വം നൽകി. നിസാർ അഞ്ചൽ സ്വാഗതവും അബ്ദുൽ കാദർ സഖാഫി വയനാട് നന്ദിയും പറഞ്ഞു. സയിദ് മൻസൂർ തങ്ങൾ, ശിഹാബ് വേങ്ങര, മഹമൂദ് കണ്ണൂർ, കരീം ഹാജി, മുഹമ്മദ് കുഞ്ഞു സഖാഫി, ശരീഫ് കിനാശ്ശേരി, നൗഷാദ് കണ്ണൂർ, ശരീഫ് സഖാഫി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.