ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ചാപ്റ്റർ റമദാനിൽ നടത്തിയ 'റമദാൻ മുസാബഖ' വിജ്ഞാന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിൽ നുസ്രിയ്യ ഉബൈദ്, ഫിദ അബ്ദുറഹീം, നുജൂമ കബീർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ആദ്യ റൗണ്ട് മത്സരത്തിൽ ഉയർന്ന മാർക്ക് നേടിയവരെയാണ് ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. ഒരു മാസത്തോളം നീണ്ടുനിന്ന മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തു.
ആദ്യ റാങ്ക് ജേതാക്കൾക്ക് പുറമെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ആസിഫ ശുക്കൂർ, നജ്ല ഹാരിസ്, മുഹമ്മദ് സാലിഹ്, ഇസ്മാഈൽ പാറക്കൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഖുർആനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാൻ മത്സരം സഹായിച്ചതായി മത്സരാർഥികൾ പറഞ്ഞു. തുടർന്നും വ്യത്യസ്തങ്ങളായ വിജ്ഞാന മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് തനിമ ഭാരവാഹികൾ അറിയിച്ചു.
തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് അൻവർ ശാഫി, ദമ്മാം ഘടകം പ്രസിഡന്റ് മുഹമ്മദ് അലി പീറ്റെയിൽ, വൈസ് പ്രസിഡന്റ് കോയ കോഴിക്കോട്, സെക്രട്ടറി സിനാൻ, ദമ്മാം വനിത ഘടകം പ്രസിഡന്റ് സഅദ ഹനീഫ്, നിർവാഹക സമിതിയംഗം ബഷീർ കണ്ണൂർ എന്നിവർ സമ്മാന വിതരണം നടത്തി. അഷ്കർ ഗനി, ജാഫർ തിരുവനന്തപുരം, അർശദ് അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.