ദമ്മാം: സല്‍സ്വഭാവികളായി വളരുന്ന തലമുറയാണ് ഉത്തമ സമൂഹ സൃഷ്ടിക്ക് അടിസ്ഥാനമെന്നും അധ്യാപകരോടും മാതാപിതാക്കളോടും ബഹുമാനം കാത്തുസൂക്ഷിക്കുന്ന നന്മയുടെ പൂക്കളായി മാറാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും വിസ്ഡം ഇസ്ലാഹി ബാലസമ്മേളനം ആഹ്വാനം ചെയ്തു. ദൈവികഭയമുള്ള സല്‍ക്കർമങ്ങള്‍ ബാല്യകാലം മുതല്‍ ശീലിച്ചുവരുന്ന കുട്ടികള്‍ നാടിെൻറ സമ്പത്താണെന്നും ബാല സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാം ഗുണകാംക്ഷയാണ് എന്ന പ്രമേയത്തില്‍ സൗദി കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹി സെൻററുകള്‍ സംയുക്തമായി നടത്തുന്ന ത്രൈമാസ കാമ്പയിെൻറ ഭാഗമായി അഞ്ച് മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി സൂം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച ബാലസമ്മേളനത്തില്‍ വിസ്ഡം സ്റ്റുഡൻറ്സ് കേരള ഭാരവാഹികളായ ഷെരീഫ് കാര, മന്‍സൂര്‍ സ്വലാഹി എന്നിവര്‍ 'കളിച്ചങ്ങാടം' എന്ന സെഷനില്‍ കുട്ടികളുമായി സംവദിച്ചു. 'നന്മയുടെ കൂട്ടുകാര്‍' എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് ഷഹീര്‍ അബഹ വിഷയാവതരണം നടത്തി.
കുട്ടികള്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരം എൻജി. വി.ഇ. ബഷീര്‍ തലയോലപറമ്പ് നിയന്ത്രിച്ചു.
ദമ്മാം അൽ-ഖോബാര്‍ ജുബൈല്‍ മദ്റസകളില്നിന്നായി 200ൽപരം കുട്ടികള്‍ പങ്കെടുത്ത കളിച്ചങ്ങാട സെഷനില്‍ വിദ്യാര്‍ഥികളായ അയാന് ഇസ്സ അബ്ദുല്‍ അസീസ്, റയ്യാന്‍, അബ്ദുല്ല സനീം, മറിയം ബഷീര്‍, അബ്ദുറഹ്മാന് ശമ്മാസ് എന്നിവര്‍ ഖുര്‍ആന്‍ ത്വിലാവഃ, ചെറുകഥ, പ്രഭാഷണം, ഇസ്ലാമിക ഗാനം എന്നിവ അവതരിപ്പിച്ചു. ഇ.പി. മുഹമ്മദ് നിയാസ് മൂത്തേടം ആമുഖപ്രഭാഷണം നിർവഹിച്ചു. അബ്ദുല്ല ഷഹനാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.