റിയാദ്: വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രോവിൻസ് ഓണം ആഘോഷിച്ചു. വിപുലമായ കലാ സാംസ്കാരിക പരിപാടികളോടെ റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം സാംസ്കാരിക സമ്മേളനവും നടന്നു. സംഗീതം, നൃത്തം തുടങ്ങിയ പരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി. സാംസ്കാരിക സമ്മേളനത്തിൽ കൗൺസിൽ പ്രസിഡൻറ് ഡോ. ടി.ജെ. ഷൈൻ അഞ്ചൽ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. കെ.ആർ. ജയചന്ദ്രൻ ഓണസന്ദേശം നൽകി. കേരളത്തിന്റെ ദേശീയോത്സവം നമുക്ക് തരുന്ന സ്നേഹസന്ദേശത്തെ ആസ്പദമാക്കി നജിം കൊച്ചുകലുങ്ക് മുഖ്യപ്രഭാഷണം നിർവഹിച്ചു. കൗൺസിൽ രക്ഷധികാരി ഡേവിഡ് ലൂക്ക്, ജോസഫ് അതിരുങ്കൽ, ജയൻ കൊടുങ്ങല്ലൂർ, നിജാസ് പാമ്പാടിയിൽ, അഭിലാഷ് മാത്യു, പത്മിനി നായർ, സ്വപ്ന ജയചന്ദ്രൻ, ഡോ. ലത നായർ, സിജോ വർഗീസ്, സുനിൽ മേലേടത്ത്, രാജേന്ദ്രൻ, ബിനോയി കാക്കശ്ശേരി എന്നിവർ സംസാരിച്ചു.
സന്തോഷ് കണ്ണനായ്ക്കൽ സ്വാഗതവും തങ്കച്ചൻ വർഗീസ് നന്ദിയും പറഞ്ഞു. ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതാരോഹണം നടത്തിയ അഭിലാഷ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. അബ്ദുസ്സലാം, ജയകുമാർ, കെ.കെ. തോമസ്, ബിജു രാജൻ, എബ്രഹാം പാമ്പാടി, മോനി ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.