പെ​​രു​​ന്നാ​​ൾ അ​​വ​​ധി​​ക്കു​​ശേ​​ഷം സ​​ജീ​​വ​​മാ​​യ യാം​​ബു റോ​​യ​​ൽ ക​​മീ​​ഷ​​ൻ ഓ​​ഫി​​സു​​ക​​ളി​​ലെ​​ത്തി​​യ

ജീ​​വ​​ന​​ക്കാ​​രെ പ​​ര​​മ്പ​​രാ​​ഗ​​ത രീ​​തി​​യി​​ൽ സ്വീ​​ക​​രി​​ച്ച​​പ്പോ​​ൾ

പാ​​ര​​മ്പ​​ര്യ​​ശീ​​ലം കൈ​​വി​​ടാ​​തെ യാം​​ബു റോ​​യ​​ൽ ക​​മീ​​ഷ​​ൻ

യാം​​ബു: ബ​​ലി​​പെ​​രു​​ന്നാ​​ൾ അ​​വ​​ധി ക​​ഴി​​ഞ്ഞു യാം​​ബു റോ​​യ​​ൽ ക​​മീ​​ഷ​​ൻ ഓ​​ഫി​​സു​​ക​​ൾ വീ​​ണ്ടും സ​​ജീ​​വ​​മാ​​യി. ബ​​ലി​​പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ത്തി​​നു​​ശേ​​ഷം വീ​​ണ്ടു​​മെ​​ത്തി​​യ ഓ​​ഫി​​സ് ജീ​​വ​​ന​​ക്കാ​​രെ പാ​​ര​​മ്പ​​ര്യ രീ​​തി​​ക​​ളോ​​ടെ അ​​റേ​​ബ്യ​​ൻ ഖ​​ഹ്‌​​വ​​യും ബ​​ർ​​നി ഈ​​ത്ത​​പ്പ​​ഴ​​വും ന​​ൽ​​കി​​യാ​​ണ് വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ൾ സ്വീ​​ക​​രി​​ച്ച​​ത്. യാം​​ബു റോ​​യ​​ൽ ക​​മീ​​ഷ​​ൻ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ വ​​കു​​പ്പി​െൻറ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ് സ്വീ​​ക​​ര​​ണ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

കോ​​വി​​ഡ് കാ​​ല​​ത്തെ എ​​ല്ലാ​​വി​​ധ പ്രോ​​ട്ടോ​​കോ​​ളു​​ക​​ളും ആ​​രോ​​ഗ്യ സു​​ര​​ക്ഷ​​യും ഉ​​റ​​പ്പു​​വ​​രു​​ത്തി​​യാ​​യി​​രു​​ന്നു പ​​രി​​പാ​​ടി. ഓ​​ഫി​​സി​​ലെ​​ത്തി​​യ ജീ​​വ​​ന​​ക്കാ​​ർ അ​​റേ​​ബ്യ​​ൻ പൈ​​തൃ​​ക​​ത്തി​െൻറ പ്ര​​തീ​​ക​​മാ​​യ കോ​​ഫി​​യും ഈ​​ത്ത​​പ്പ​​ഴ​​വും ക​​ഴി​​ച്ചാ​​ണ് അ​​വ​​ധി​​ക്കു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഔ​​ദ്യോ​​ഗി​​ക പ്ര​​വൃ​​ത്തി​​ദി​​ന​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. പ​​ര​​സ്പ​​രം അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ച്ചും ആ​​ശം​​സ​​ക​​ൾ കൈ​​മാ​​റി​​യും റോ​​യ​​ൽ ക​​മീ​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​ർ സ​​ന്തോ​​ഷം കൈ​​മാ​​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.