ജിദ്ദ: 'തവക്കൽനാ'ആപ്ലിക്കേഷെൻറ സേവനങ്ങൾ പൂർണമായി പ്രയോജനപ്പെടുന്നതിന് ആപ്ലിക്കേഷൻ പതിപ്പ് 2.6.3 അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു.
ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ് ഗാലറി എന്നിവയിൽ നിന്ന് ആപ്പിെൻറ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അപ്ഡേറ്റ് ചെയ്യേണ്ടത് താഴെ പറയുന്ന രീതിയിലാണ്. സ്മാർട്ട് ഫോണിലെ ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗ്ൾ േപ്ല സ്റ്റോർ തുറക്കുക. അതിൽ തവക്കൽനാ ആപ്ലിക്കേഷൻ സെർച്ച് ചെയ്യുക. ആപ്പിെൻറ പുതിയ പതിപ്പായ '2.6.3'അപ്ഡേറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്തുക. കോവിഡ് പരിശോധന അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യൽ, ദേശീയ വിലാസം കണ്ടെത്തലും രജിസ്റ്റർ ചെയ്യലും, ഡിജിറ്റൽ ഐഡൻറിറ്റി, പൊതു നിയമലംഘന പിഴകൾ കാണിക്കൽ ഉൾപ്പെടെ നിരവധി സേവനങ്ങൾ തവക്കൽനാ ആപ് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിവിധ ഗവൺമെൻറ് വകുപ്പുകളുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പമാക്കാൻ ഏതാനും മാസങ്ങൾക്കു മുമ്പാണ് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൻ ഇൻറലിജൻസ് അതോറിറ്റി 'തവക്കൽനാ'എന്ന പേരിൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ അംഗീകാരം അതിനുണ്ട്. കോവിഡ് രണ്ടാം തരംഗം തടുക്കുന്നതിനായി സൂഖുകളിലും വിവിധ ഗവൺമെൻറ് ഒാഫിസുകളിലും പ്രവേശിക്കുന്നതിന് അടുത്തിടെ ആപ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിനാളുകളാണ് ആപ്പിൽ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.