അബൂദബി: പുതിയ ചിഹ്നത്തിനു പിന്നാലെ അബൂദബി പൊലീസ് വാഹനത്തിെൻറ നിറവും പരിഷ്കരിച്ചു. പുത്തൻ ലോഗോ പതിപ്പിച്ച നീലയും വെള്ളയും നിറത്തിലെ വാഹനങ്ങളിലാണ് ഇനി തലസ്ഥാന നഗരിയിലെ പൊലീസ് സേന സേവനത്തിനെത്തുക. നിലവിൽ ചുവപ്പും വെള്ളയും നിറമാണ് വാഹനങ്ങൾക്ക്.
അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി , ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആംഡ് ഫോർസസ് ഒഫീസേഴ്സ് ക്ലബിൽ ഞായറാഴ്ച രാവിലെയാണ് പുതു മോടിയിലെ വാഹനങ്ങൾ പുറത്തിറക്കിയത്. ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ അൽ നഹ്യാനും വേദിയിലെത്തി. അബൂദബി പൊലീസ് സേനയുടെ 60ാം വാർഷികത്തോടനുബന്ധിച്ചാണ് അടയാളങ്ങളും ചിഹ്നങ്ങളുമെല്ലാം പരിഷ്കരിക്കുന്നത്. ജൂലൈയിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.
നവംബറിൽ യൂനിഫോമിലും മാറ്റമുണ്ടാവും. പുതിയ ലോഗോ വാഹനത്തിെൻറ മുന്നിലും അബൂദബി പൊലീസ് എന്ന എഴുത്ത് ഇരുവശങ്ങളിലുമുണ്ടാവും. യു.എ.ഇയുടെ പൈതൃകവും പൊലീസിെൻറ ധീരതയും അടയാളപ്പെടുത്തുന്ന ഫാൽക്കൺ, കഠാര, ഇൗന്തപ്പന എന്നിവ ഉൾക്കൊള്ളുന്നതാണ് പരിഷ്കരിച്ച ലോഗോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.