അബൂദബി: കഴിഞ്ഞ വർഷം അബൂദബി പൊലീസ് 1,291,064 ഇടപാടുകൾ സ്മാർട്ട് ആപ്ലിക്കേഷനുകൾ മുഖേന നടത്തി. മൊത്തം 3,425,959 ഇടപാടുകളാണ് കഴിഞ്ഞ വർഷം നടത്തിയത്. ബാക്കി 2,134,895 ഇടപാടുകൾ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ വഴിയാണ് പൂർത്തീകരിച്ചത്.കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ പോകാതെ തന്നെ പൊലീസിെൻറ വെബ്സൈറ്റിലെ സ്മാർട്ട് സേവനങ്ങളും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് സേവനം നേടുന്നതിനുള്ള സൗകര്യം ഉപഭോക്താക്കൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അബൂദബി പൊലീസിലെ വാഹന-ഡ്രൈവർ ലൈസൻസ് ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹീം നാസർ ആൽ ശംസി പറഞ്ഞു. ഷോറൂമുകളും ഏജൻസികളും മുഖേന പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക, വാഹന രജിസ്ട്രേഷൻ പുതുക്കുക, സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട കാര്യം രേഖപ്പെടുത്തുക തുടങ്ങിയവ പൊലീസിെൻറ വാഹന സേവനത്തിൽ ലഭ്യമാണ്.
സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഉപഭോക്താക്കളുടെ താൽപര്യമാണ് വർധിച്ച ഇ^ട്രാൻസാക്ഷനുകൾ കാണിക്കുന്നത്.
സേവന കേന്ദ്രങ്ങളിൽ പോകാതെ തന്നെ അബൂദബി പൊലീസിെൻറ വെബ്സൈറ്റ് വഴി നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ഉപഭോക്താക്കൾക്ക് സ്വന്തം പ്രൊഫൈൽ കാണാനും ജോലി, വീട്ടുവിലാസം, ഫോൺ നമ്പർ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യാനും സാധിക്കും. ഗതാഗത പിഴകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സുരക്ഷിതമായി അടക്കാം. വാഹനത്തിെൻറ ടയറുകൾ യഥാസമയം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വെബ്സൈറ്റ് വഴി ബോധവത്കരണം നടത്തുന്നുണ്ടെന്നും ഇബ്രാഹീം നാസർ ആൽ ശംസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.