അൽ ഐൻ: അൽ ഐൻ നഗര പ്രദേശങ്ങളിൽ പുതിയ പാർക്കിങ് നിയന്ത്രണങ്ങൾ നിലവിൽ വന്നു. നഗരത്തിലെ താമസ സൗകര്യമുള്ള ഫ്ലാറ്റുകളോട് ചേർന്ന തിരഞ്ഞെടുത്ത ഏതാനും ചില പാർക്കിങ്ങുകളിൽ രാത്രി ഒമ്പതു മണി മുതൽ രാവിലെ എട്ടു വരെ പെർമിറ്റുള്ള താമസക്കാർക്ക് മാത്രമെ വാഹനങ്ങൾ പാർക്ക് ചെയ്യാനാവൂ. ഇത്തരം ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നത്. പുതുതായി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധയിൽപെടാതെ ഇത്തരം പ്രദേശങ്ങളിൽ രാത്രി ഒമ്പതു മണിക്ക് ശേഷം വാഹനം പാർക്ക് ചെയ്ത പലർക്കും മവാഖിഫ് ഉദ്യോഗസ്ഥർ 200 ദിർഹം വീതം പിഴ ചുമത്തിയിട്ടുണ്ട്.
നേരത്തെ തന്നെ അൽ ഐനിൽ നഗര പ്രദേശങ്ങളോട് ചേർന്ന താമസ സ്ഥലങ്ങളിലെ പാർക്കിങ്ങുകൾ 24 മണിക്കൂറും പെർമിറ്റുള്ള താമസക്കാർക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഫീസ് നൽകി വാഹനം പാർക്ക്ചെയ്യാൻ അനുമതിയുള്ള സ്ഥലങ്ങളിൽ രാത്രി 12 മുതൽ രാവിലെ എട്ടു മണിവരെയും പൊതു ഒഴിവ് ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണ്. കഴിഞ്ഞ മൂന്നു മാസം പാർക്കിങ് ഫീസ് പൂർണമായും ഒഴിവാക്കിയത് കോവിഡ്മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു. ജൂലൈ ഒന്ന് മുതലാണ് പാർക്കിങ് ഫീസ് വീണ്ടും ഈടാക്കി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.