ദുബൈ: അറബ് ലോകത്തിെൻറ പ്രതീക്ഷയും പേറി ചൊവ്വയിലേക്ക് കുതിക്കുന്ന യു.എ.ഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബിന് ആശംസ നേർന്ന് രാഷ്ട്ര നേതാക്കൾ. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്രം മാറ്റിയാണ് യു.എ.ഇ നേതാക്കളും സർക്കാർ വകുപ്പുകളും ചരിത്രനിമിഷത്തെ വരവേക്കാൻ ഒരുങ്ങുന്നത്.
'09.02.2021 അറബ് ടു മാർസ്'എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിയ ചിത്രമാണ് പ്രൊഫൈൽ ചിത്രങ്ങളാക്കിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരാണ് ചിത്രം മാറ്റിയവരിൽ പ്രമുഖർ. കഴിഞ്ഞ വർഷം ജൂലൈയിൽ ഹോപ്പ് വിക്ഷേപിച്ചപ്പോഴും ഇവർ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു. ട്വിറ്ററിൽ ഏറെ ഫോളോവേഴ്സുള്ള ശൈഖ് മുഹമ്മദ് ട്വിറ്റർ അക്കൗണ്ട് തുടങ്ങിയ ശേഷം ആദ്യമായാണ് പ്രൊഫൈൽ ചിത്രം മാറ്റിയത്.
പൊലീസ്, ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, വിദ്യാഭ്യാസ വകുപ്പ്, എയർപോർട്ട്, ഐ.സി.എ, സ്പോർട്സ് കൗൺസിൽ, ആരോഗ്യവകുപ്പ്, സ്മാർട്ട് ദുബൈ, സേവ, ആഭ്യന്തര വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളെല്ലാം പ്രൊഫൈൽ ചിത്രം ഇക്കുറിയും മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.