കോവിഡ്​: നാലുമാസത്തിനുശേഷം വീണ്ടും 900 കടന്നു

ദുബൈ: 2000ത്തിൽ താഴേക്കുപോയ കോവിഡ്​ ബാധിതരുടെ എണ്ണം നാലുമാസ​ത്തിന്​ ശേഷം വീണ്ടും 900 കടന്നു. മേയ്​ 22ന്​ 994 രോഗികൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട ശേഷം ഏറ്റവും ഉയർന്ന കോവിഡ്​ ബാധിതരെ കണ്ടെത്തിയത്​ വ്യാഴാഴ്​ചയാണ്​. 24 മണിക്കൂറിനിടെ ഫലം വന്നവരിൽ 930 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അഞ്ചുപേർ മരിക്കുകയും ചെയ്​തു. ജൂൺ എട്ടിന്​ ശേഷം മൂന്നിൽ കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്തതും വ്യാഴാഴ്​ചയാണ്​.

പുതിയ കേസുകളിൽ 62 ശതമാനം പുരുഷൻമാർക്കും 38 ശതമാനം സ്​ത്രീകൾക്കുമാണെന്ന്​ ആരോഗ്യ മന്ത്രാലയം വക്​താവ്​ ഫരീദ അൽ ഹുസ്​നി പറഞ്ഞു. ഇതിൽ 12 ശതമാനവും രണ്ടാഴ്​ചക്കിടെ യു.എ.ഇയിൽ എത്തിയവരാണ്​. സ്വന്തം രാജ്യങ്ങളിലെ പരിശോധനയിൽ കോവിഡ്​ നെഗറ്റിവ്​ ഫലവുമായെത്തിയവരാണ്​ ഇവർ. 88 ശതമാനവും സമ്പർക്കത്തിലൂടെ ഉണ്ടായതാണ്​. വിവാഹം, സംസ്​കാരം പോലുള്ള പരിപാടികളിൽ ഒത്തുചേരുന്നവരിൽ നിന്നാണ്​ കൂടുതലും പകരുന്നത്​. പത്തുശതമാനം രോഗികളെ കണ്ടെത്തിയത്​ സ്​കൂൾ തുറക്കലിന്​ മുന്നോടിയായി അധ്യാപകരിലും ജീവനക്കാരിലും നടത്തിയ പരിശോധനയിലാണെന്നും ഫരീദ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.