ദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുമാസത്തിന് ശേഷം വീണ്ടും 2000 കടന്നു. അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസ് റിപ്പോർട്ട് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണ് വീണ്ടും 2000 കടന്നത്. വ്യാഴാഴ്ച 2167 കേസാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ് ഏപ്രിൽ രണ്ടിനാണ് 2000 കേസ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ജനുവരി- ഫെബ്രുവരി മാസങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ രോഗികളുടെ എണ്ണം കുറവാണ്.
വാക്സിനേഷൻ സജീവമാക്കിയതോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അതേസമയം, പരിശോധനകളുടെ എണ്ണം കൂടിയതാണ് രോഗബാധിതരുടെ എണ്ണം കൂടാൻ കാരണമെന്ന് കരുതുന്നു. 24 മണിക്കൂറിനിടെ 2.25 ലക്ഷം പരിശോധനയാണ് രാജ്യത്ത് നടന്നത്. പരിശോധിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ 0.95 ശതമാനം മാത്രമാണ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.3 ശതമാനം മാത്രം. മേയ് 14, 17 തീയതികളിൽ 1200 കേസാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഡിസംബറിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ എണ്ണമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.