‘കോവിഡാനന്തരം പ്രവാസത്തി​െൻറ ഭാവി’യെ കുറിച്ച്​ തനിമ സാംസ്കാരിക വേദി റിയാദ്‌ ഘടകം സംഘടിപ്പിച്ച ചർച്ചാസമ്മേളനത്തിൽ ഡോ. വി.ടി. ഇഖ്ബാൽ സംസാരിക്കുന്നു

'കോവിഡാനന്തരം പ്രവാസത്തി​െൻറ ഭാവി'യെ കുറിച്ച്​ ചർച്ച സംഘടിപ്പിച്ചു

റിയാദ്‌: കോവിഡാനന്തര ലോകത്ത് പ്രവാസി സമൂഹത്തി​െൻറ പ്രതീക്ഷകളും പ്രത്യാശകളും പങ്കുവെച്ച്​ തനിമ സാംസ്കാരിക വേദി റിയാദ്‌ ഘടകം ചർച്ചാസമ്മേളനം സംഘടിപ്പിച്ചു. സോണൽ പ്രസിഡൻറ്​ ബഷീർ രാമപുരം ആമുഖ പ്രഭാഷണം നിർവഹിച്ചു. കോവിഡ് കാലത്ത് പൊതുവിലും പ്രവാസി സമൂഹത്തിൽ വിശേഷിച്ചും നേരിട്ട സാമ്പത്തികവും തൊഴിൽപരവുമായ ആഘാതം വലുതാണെന്നും ഇത് അവരുടെ മാനസിക സാമൂഹിക ജീവിതത്തിലുണ്ടാക്കിയ സമ്മർദങ്ങളെ നേരിടാൻ കരുത്ത് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അജ്‌മാൻ സിറ്റി കോളജ് സി.ഇ.ഒയും കൗൺസിലറുമായ ഡോ. വി.ടി. ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ ചിന്തകളെയും മാനസികാരോഗ്യത്തെയും പുതിയ സാഹചര്യങ്ങൾക്കനുസരിച്ചു പുനഃസംവിധാനിക്കാൻ നാം തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈകാരിക തലങ്ങളിൽ അലസമായി നിലകൊള്ളാതെ ശുഭാപ്തിവിശ്വാസം കൊണ്ടും പ്രതീക്ഷനിർഭരമായ മനസ്സുകൊണ്ടും പ്രശ്നങ്ങളെ നേരിടണം.

നല്ല ചിന്ത, നല്ല സൗഹൃദം, നല്ല ഭക്ഷണം, നല്ല വ്യായാമം, നല്ല ഉറക്കം എന്നിവ പാലിച്ചു യാഥാർഥ്യബോധത്തോടെ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനും കുടുംബത്തെ അതിനനുസരിച്ച് പാകപ്പെടുത്താനും ഓരോ പ്രവാസിയും ശ്രമിക്കണമെന്ന് ഡോ. ഇഖ്‌ബാൽ ചൂണ്ടിക്കാട്ടി.റഷ്ദാൻ ബിൻ റിയാസ് ഖിറാഅത്ത് നടത്തി. സേവന വിഭാഗം കൺവീനർ സമീഉല്ല നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.