ദുബൈ: അൽ ബർഷാ മാളിലെ ദുബൈ കോടതി ബ്രാഞ്ച് ഈ മാസം 30 മുതൽ അടച്ചിടും. ഇവിടെ ലഭ്യമായിരുന്ന നോട്ടറി സർവിസുകൾ ദുബൈ കോടതി വെബ്സൈറ്റിൽ ലഭ്യമാകും.
ഉപഭോക്താക്കൾക്ക് പേഴ്സനൽ യൂസർ നെയിം ഉപയോഗിച്ച് സേവനങ്ങൾ നേടാമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ കോടതി അറിയിച്ചു. കൂടാതെ സ്വകാര്യ നോട്ടറി ഓഫിസുകൾ, ഗവൺമെന്റ് സർവിസ് സെന്ററുകൾ (അദീദ്), അൽ ബർഷ ട്രാഫിക് സെന്ററുകൾ, വാഫി മാൾ എന്നിവിടങ്ങളിൽ സേവനങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.