ദു​ബൈ ക​സ്റ്റം​സ്​ ഇ​ട​പാ​ടു​ക​ളി​ൽ 10 ശ​ത​മാ​നം വ​ള​ർ​ച്ച

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​യി​ൽ 1.4കോ​ടി ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ദു​ബൈ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ. എ​മി​റേ​റ്റി​ൽ വ്യാ​പാ​രം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ട​പാ​ടു​ക​ളി​ൽ 10 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 1.27കോ​ടി​യാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ൾ. ക​സ്റ്റം​സ്​ ഡി​ക്ല​റേ​ഷ​ൻ ഇ​ട​പാ​ടാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തി​ൽ ദു​ബൈ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 1.23കോ​ടി ക​സ്റ്റം​സ്​ ഡി​ക്ല​റേ​ഷ​നു​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ സ​മ​യ​ത്തെ അ​പേ​ക്ഷി​ച്ച്​ 10 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഓ​രോ മി​നി​റ്റി​ലും 48 ഡി​ക്ല​റേ​ഷ​നു​ക​ളാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ലോ​ക​ത​ല​ത്തി​ൽ വ്യാ​പാ​ര രം​ഗ​ത്ത്​ ദു​ബൈ കൈ​വ​രി​ച്ച മു​ന്നേ​റ്റ​ത്തെ കൂ​ടി​യാ​ണി​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. ദു​ബൈ ക​സ്റ്റം​സ്​ വ​കു​പ്പ്​ ഒ​രു​ക്കി​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളും ക​സ്റ്റം​സ്​ ഡി​ക്ല​റേ​ഷ​ൻ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ നി​ല​വി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ബി​സി​ന​സ്​ ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​ന ഇ​ട​പാ​ടു​ക​ൾ 1.43ല​ക്ഷ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ ഇ​ട​പാ​ടു​ക​ളു​ടെ ഏ​ഴ്​ ശ​ത​മാ​ന​മാ​ണി​ത്. ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും ബി​സി​ന​സ്​ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം എ​മി​റേ​റ്റി​ൽ ഒ​രു​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. 99.5 ശ​ത​മാ​നം ക​സ്റ്റം​സ് ഇ​ട​പാ​ടു​ക​ളും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് എ​മി​റേ​റ്റി​ൽ നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്.

ദു​ബൈ ക​സ്റ്റം​സി​ന്‍റെ സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ സം​തൃ​പ്തി നി​ര​ക്ക്​ 98ശ​ത​മാ​ന​മാ​ണെ​ന്ന്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ദു​ബൈ​യു​ടെ സാ​മ്പ​ത്തി​ക അ​ജ​ണ്ട​യു​മാ​യി യോ​ജി​പ്പി​ച്ച് നൂ​ത​ന​മാ​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ എ​മി​റേ​റ്റി​ന്‍റെ വി​ദേ​ശ വ്യാ​പാ​ര​ത്തി​ന്റെ മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ക​സ്റ്റം​സ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ആ​ഗോ​ള​ത​ല​ത്തി​ൽ നി​യ​മ​വി​രു​ദ്ധ വ്യാ​പാ​രം ത​ട​യു​ന്ന​തി​ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ലും ദു​ബൈ ക​സ്റ്റം​സ്​ സ​ജീ​വ​മാ​ണ്​. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​സ്റ്റം​സ്​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ വ്യാ​പാ​രം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക​യും സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​മാ​ണ്​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്. ദു​ബൈ പൊ​ലീ​സി​ന്‍റെ​യും ക​സ്റ്റം​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി ക​ള്ള​ക്ക​ട​ത്തു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Dubai Customs transactions grow by 10 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.