യു.​എ.​ഇ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്നു

സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസി സമൂഹം

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം പ്ര​വാ​സ മ​ണ്ണി​ലും ആ​ഘോ​ഷ​മാ​ക്കി ഇ​ന്ത്യ​ൻ സ​മൂ​ഹം. ഇ​ന്ത്യ​ൻ എം​ബ​സി, ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ, മ​റ്റു കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്താ​ക​മാ​നം അ​ര​ങ്ങേ​റി.

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പേ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി.

ഇ​ന്ത്യ​യും യു.​എ.​ഇ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം കു​തി​ച്ചു​യ​രു​ന്ന​തി​ന്​ സ​ഹാ​യി​ച്ചു​വെ​ന്നും സ​ഞ്ജ​യ് സു​ധീ​ർ യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി​യ​റി​യി​ക്കു​ക​യും ചെ​യ്തു.

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ച​ട​ങ്ങി​ൽ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തു​ന്നു

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു. ദു​ബൈ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം കൈ​മാ​റി. പി​ന്നീ​ട്​ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ്ര​ത്യേ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും കോ​ൺ​സു​ലേ​റ്റ്​ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി. ആ​രോ​ഗ്യ പ​രി​ശോ​ധ​ന, സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത സെ​ഷ​ൻ എ​ന്നി​വ​യും ഒ​രു​ക്കി​യ ച​ട​ങ്ങ്​ കോ​ൺ​സ​ൽ ജ​ന​റ​ലാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്.

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങ്

വ​ട​ക്ക​ൻ എ​മി​റേ​റ്റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ കോ​ൺ​സു​ലേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ​ൻ ബി​സി​ന​സ്​ ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ ദു​ബൈ​യി​ൽ ഒ​രു​ക്കി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ യു.​എ.​ഇ സ​ഹി​ഷ്ത, സ​ഹ​വ​ർ​ത്തി​ത്വ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ, കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ, ഐ.​ബി.​പി.​സി ദു​ബൈ ചെ​യ​ർ​മാ​ൻ സി​ദ്ധാ​ർ​ഥ്​ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Expatriate community celebrating Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.