ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ ഇ​ന്ത്യ​ൻ പ​താ​ക തെ​ളി​ഞ്ഞ​പ്പോ​ൾ(​ചി​ത്രം: എ​ക്സ്)

അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ

ദു​ബൈ: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ രാ​ഷ്ട്ര​പ​തി​ക്ക്​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രാ​ണ്​ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​മ​യ​ച്ച​ത്.

ഇ​ന്ത്യ അ​ഭി​മാ​ന​ക​ര​മാ​യ 78ാമ​ത്​ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഹൃ​ദ​യ​പൂ​ർ​വം പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ സു​ഹൃ​ത്ത്​ ന​രേ​ന്ദ്ര മോ​ദി​ക്കും ഇ​ന്ത്യ​ൻ ജ​ന​ത​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും, പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ബൈ​യി​ലെ ബു​ർ​ജ്​ ഖ​ലീ​ഫ​യ​ട​ക്കം വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന രാ​വി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യു​ടെ നി​റ​ങ്ങ​ൾ തെ​ളി​യി​ച്ച്​ ആ​ശം​സ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - UAE Rulers Congratulates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.