ജി.​എം.​ബി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​സു​നി​ൽ മ​ഞ്ജ​രേ​ക്ക​ർ

അ​ഥി​തി​ക​ൾ​ക്കൊ​പ്പം

ജി.​എം.​ബി.​എ​ഫ്​ ​ഗ്ലോ​ബ​ൽ

ദു​ബൈ: മി​ഡി​ലീ​സ്റ്റ്, ആ​​ഫ്രി​ക്ക, മ​ഹാ​രാ​ഷ്ട്ര, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 500ല​ധി​കം ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​ഫ​ഷ​നു​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്​ കൂ​ട്ടാ​യ്മ​യാ​യ ഗ​ൾ​ഫ്​ മ​ഹാ​രാ​ഷ്ട്ര ബി​സി​ന​സ്​ ഫോ​റം (ജി.​എം.​ബി.​എ​ഫ്) ഗ്ലോ​ബ​ൽ ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ശ്രീ​ല​ങ്ക​യു​ടെ യു.​എ.​ഇ, ഇ​റാ​ഖ്​ അം​ബാ​സ​ഡ​ർ ഉ​ദ​യ ഇ​ന്ദ്ര​ര​ത്ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി.​എം.​ബി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​സു​നി​ൽ മ​ഞ്ജ​രേ​ക്ക​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം കൈ​മാ​റി. കാ​ര്യ​ക്ഷ​മ​മാ​യ ഡി​ജി​റ്റ​ൽ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ബി​സി​ന​സ്​ വ​ള​ർ​ച്ച എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച​യും ന​ട​ന്നു. ചി​ര​ന്ത​ൻ ജോ​ഷി മോ​ഡ​റേ​റ്റ​റാ​യ പ​രി​പാ​ടി​യി​ൽ ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​രാ​യ പോ​ൾ ട്രു​നോ​വ്, വ​രു​ണ മെ​ഹ്​​ത്ത, മ​ഹേ​ഷ്​ ശു​ക്ല എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ഇ​ന്ത്യ​യെ കൂ​ടാ​തെ യു.​എ​സ്, നെ​ത​ർ​ലാ​ൻ​ഡ്സ്, ശ്രീ​ല​ങ്ക, സു​ഡാ​ൻ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്തു. ഉ​മ​ർ അ​ൽ മ​ർ​സൂ​ഖി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ത​ൽ​സ​മ​യ ഓ​ട​ക്കു​ഴ​ൽ പ്ര​ക​ട​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാം​സ്കാ​രി​ക സം​ഗീ​ത പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​സ​സ്​ ഡേ ​ഔ​ട്ടി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന്​ ച​ട​ങ്ങി​ൽ ജി.​എം.​ബി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ചു. 

Tags:    
News Summary - GMBF Global

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.