തു​റ​മു​ഖ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് ന​വീ​ന സ്കാ​ന​റു​ക​ൾ

അ​ബൂ​ദ​ബി: സ​മു​ദ്ര ക​സ്റ്റം​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്കാ​യി ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു. ബാ​​ഗു​ക​ൾ, പാ​ർ​സ​ലു​ക​ൾ, ക​ണ്ടെ​യ്ന​റു​ക​ൾ, ട്ര​ക്കു​ക​ൾ എ​ന്നി​വ സ്കാ​ൻ ചെ​യ്യു​ന്ന​തി​ന് ര​ണ്ടു​​വീ​തം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ഖ​ലീ​ഫ തു​റ​മു​ഖ​ത്ത്​ സ്ഥാ​പി​ച്ച​ത്. മ​ണി​ക്കൂ​റി​ൽ 120 ട്ര​ക്കു​ക​ൾ സ്കാ​ൻ ചെ​യ്യാ​നു​ള്ള ശേ​ഷി ഓ​രോ ഉ​പ​ക​ര​ണ​ത്തി​നു​മു​ണ്ട്. എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ർ​മി​ത ബു​ദ്ധി​യി​ല​ധി​ഷ്ഠി​ത​മാ​ണ് ഇ​വ. അ​ബൂ​ദ​ബി​യി​ലെ അ​തി​ർ​ത്തി തു​റ​മു​ഖ​ങ്ങ​ളി​ലെ ക​സ്റ്റം​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ​കൂ​ടി ഭാ​​ഗ​മാ​യാ​ണ് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച​ത്.

പ​രി​ശോ​ധ​ന​യു​ടെ വേ​​ഗം കൂ​ട്ടു​ന്ന​തി​നും സു​​ഗ​മ​മാ​യ ച​ര​ക്ക് നീ​ക്ക​ത്തി​നും സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മു​ദ്ര ക​സ്റ്റം​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി ക​സ്റ്റം​സി​ലെ ഓ​പ​റേ​ഷ​ൻ​സ് സെ​ക്ട​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ബാ​റ​ക് മ​ത​ർ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

Tags:    
News Summary - Modern scanners for inspections at ports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.